കായംകുളം കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാൽനടയാത്രക്കാരിക്ക് പരിക്ക്; കോൺ​ഗ്രസ് നേതാവും,നഗരസഭ മുൻ ചെയർപേഴ്സണുമായ ഗായത്രി തമ്പാനാണ് പരിക്കേറ്റത്

Spread the love

കായംകുളം: കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ് ജില്ലാ നേതാവിന് ഗുരുതര പരിക്ക്. കായംകുളം നഗരസഭ മുൻ ചെയർപേഴ്സൺ ഗായത്രി തമ്പാനാണ് ഗുരുതരമായി പരിക്കേറ്റത്.

video
play-sharp-fill

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ കായംകുളം കരിയിലകുളങ്ങര സ്വദേശി സഹലിനും പരിക്കേറ്റു.

ഗായത്രി തമ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസിസി സെക്രട്ടറിയാണ് ഗായത്രി തമ്പാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group