video
play-sharp-fill

ഗുരുതരമായി തീ പൊള്ളലേറ്റ യുവാവ് മരിച്ചു ; പൊള്ളലേറ്റത് ഭാര്യയുടെ വസ്ത്രങ്ങൾക്ക് തീയിടുന്നതിനിടെ ; കേസെടുത്ത് അന്വേഷണവുമായി പോലീസ്

ഗുരുതരമായി തീ പൊള്ളലേറ്റ യുവാവ് മരിച്ചു ; പൊള്ളലേറ്റത് ഭാര്യയുടെ വസ്ത്രങ്ങൾക്ക് തീയിടുന്നതിനിടെ ; കേസെടുത്ത് അന്വേഷണവുമായി പോലീസ്

Spread the love

തിരുവനന്തപുരം: ഗുരുതരമായ തീ പൊള്ളലേറ്റ യുവാവ് മരിച്ചു. പാലോട് ഇളവട്ടം നീർപ്പാറ ആദിവാസി കോളനിയിൽ അഭിലാഷ് (47) ആണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചത്.

ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ് കുടുംബാംഗങ്ങളുമായി വഴക്കിട്ടു . ഇതിനിടയിൽ ഭാര്യയുടെ വസ്ത്രങ്ങൾ ഇയാൾ മുറ്റത്ത് ഇട്ട് കത്തിച്ചു. ഇതിനിടെ അബദ്ധത്തിൽ തീ ഇയാളുടെ ദേഹത്തേക്ക് പടർന്നു പിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു.