video
play-sharp-fill

വലിയ കുഴികളും നിരവധി അപകടങ്ങളും….! മണ്ണൂര്‍പള്ളി, മഞ്ഞാമറ്റം, പൂവത്തിളപ്പ് റോഡിന് ഫണ്ട് അനുവദിച്ചിട്ടും എങ്ങുമെത്താതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍;  വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണമെന്ന് നേതാക്കൾ

വലിയ കുഴികളും നിരവധി അപകടങ്ങളും….! മണ്ണൂര്‍പള്ളി, മഞ്ഞാമറ്റം, പൂവത്തിളപ്പ് റോഡിന് ഫണ്ട് അനുവദിച്ചിട്ടും എങ്ങുമെത്താതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണമെന്ന് നേതാക്കൾ

Spread the love

സ്വന്തം ലേഖിക

അകലക്കുന്നം: മണ്ണൂര്‍ പള്ളി, മഞ്ഞമറ്റം, പൂവത്തിളപ്പ് റോഡിനു ഫണ്ട് അനുവദിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

പുതുപ്പള്ളി എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായി 10 കോടി രൂപ ബജറ്റില്‍ അനുവദിപ്പിച്ച്‌ ബിഎംപിസി ടാറിംഗ് ചെയ്യാന്‍ എഗ്രിമെന്‍റ് ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ കുഴികളാണ് ഈ റോഡില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. നിരവധി അപകടങ്ങള്‍ നിത്യേന ഉണ്ടാവുകയും വളരെ ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണം അന്വേഷിച്ചപ്പോള്‍ മനസിലായത് ജലവിഭവ മിഷന്‍റെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ റോഡില്‍ ഇടാന്‍ കാലതാമസം ഉണ്ടാകുന്നു. ഇത് വാട്ടര്‍ അഥോറിറ്റിയുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥയാണ്.

ഉടനടി ഈ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധ സമരത്തിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.