അപകടത്തിന് പിന്നാലെ തെരുവ് നായയുടെ അക്രമണവും; മരങ്ങാട്ടുപിള്ളി പഞ്ചായത്തംഗത്തിനും സുഹൃത്തിനും പരിക്കേറ്റു; തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി കുറവിലങ്ങാട്
സ്വന്തം ലേഖിക
കുറവിലങ്ങാട്: തെരുവ് നായക്കൂട്ടത്തിന്‍റെ അക്രമത്തില്‍ പഞ്ചായത്തംഗത്തിനും സുഹൃത്തിനും പരുക്കേറ്റു.
തെരുവ് നായ്ക്കള്‍ കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞ് പരുക്കേറ്റതിന് പിന്നാലെയാണ് നായ്ക്കളുടെ കടിയേറ്റത്. മരങ്ങാട്ടുപിള്ളി പഞ്ചായത്തംഗം തുളസീദാസും സുഹൃത്തുമാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം രാത്രിയില്‍ എംസി റോഡില്‍ മുട്ടുങ്കല്‍ ജംഗ്ഷനിലായിരുന്നു സംഭവം. അതിരുമ്പുഴയില്‍ മരണം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തി മണ്ണയ്ക്കനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു തുളസീദാസും സുഹൃത്തും. മൂന്ന് നായ്ക്കള്‍ ബൈക്കിന് കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിയുകയായിരുന്നു.
വീഴ്ചയില്‍ കാലിന് പരുക്കേറ്റ തുളസിദാസ് എഴുന്നേറ്റ് ബൈക്ക് നിവര്‍ത്തുന്നതിനിടയില്‍ രണ്ട് നായ്ക്കളെത്തി കാലില്‍ പലയിടങ്ങളിലായി കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നേടിയ തുളസീദാസ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
കുറവിലങ്ങാട് ടൗണിലടക്കം തെരുവ് നായ്ക്കളുടെ വിളയാട്ടമാണ് ഇപ്പോള്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളടക്കം പലപ്പോഴും ഭയപ്പെട്ടാണ് എം.സി റോഡിലടക്കം കാല്‍നടയാത്ര നടത്തുന്നത്.