video
play-sharp-fill

ട്രയിനിൽ നിന്ന് വീണ് രണ്ട് കൗമാരക്കാർ മരിച്ചു; മരണമടഞ്ഞത് പതിനാറും പതിനേഴും വയസുള്ള കുട്ടികൾ

ട്രയിനിൽ നിന്ന് വീണ് രണ്ട് കൗമാരക്കാർ മരിച്ചു; മരണമടഞ്ഞത് പതിനാറും പതിനേഴും വയസുള്ള കുട്ടികൾ

Spread the love

ട്രയിനിൽ നിന്ന് വീണ് രണ്ട് കൗമാരക്കാർ മരിച്ചു. ഓടുന്ന ട്രയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടം. കൊരട്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത്.കൊച്ചിയിൽ നിന്ന് മടങ്ങുന്ന വഴിയായിരുന്നു.
കൃഷ്ണകുമാർ (16), സഞ്ജീവ് (17) എന്നിവരാണ് മരിച്ചത്.കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു.
ഒരാൾ ട്രയിനിന് അടിയിൽപ്പെട്ടും മറ്റേയാൾ തലയിടിച്ച് വീണുമാണ് മരിച്ചത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിലാണ്.