video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMainകറുകച്ചാലിൽ പലചരക്കു കടയിൽ 500 രൂപയുടെ വ്യാജ നോട്ടുകൾ മാറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായി; പന്ത്രണ്ട്...

കറുകച്ചാലിൽ പലചരക്കു കടയിൽ 500 രൂപയുടെ വ്യാജ നോട്ടുകൾ മാറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായി; പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം കള്ളനോട്ട് കേസ് പ്രതികളെ കോടതി വെറുതെ വിട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : രണ്ടായിരത്തി പതിനൊന്ന് ഡിസംബർ പതിനേഴാം തീയതിയായിരുന്നു കേസിനാസ്പദമായസംഭവം. കറുകച്ചാൽ പോലീസ് സ്റ്റേഷൻ സമീപമുള്ളപലചരക്കു കടയിൽ 500 രൂപയുടെ വ്യാജ നോട്ടുകൾ മാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഒന്നാം പ്രതി ബീഹാർ സ്വദേശിയായ മനോഹർ മഹാത്തോ പിടിയിലായത്.

തുടർന്ന് ടിയാളെ കറുകച്ചാൽ എസ്.ഐ ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ കൂടുതൽ തുക താമസ സ്ഥലത്തു നിന്ന് കണ്ടെടുക്കുകയും ചെയ്തു. പോലീസ് തുടർന്ന് പ്രതികളുടെ വാസസ്ഥലത്തു നിന്നും 2,82000 രൂപയുടെ വ്യാജ 500 ന്റെയും1000ന്റെയും നോട്ടുകൾ കണ്ടെടുത്തിരുന്നു. ഇതോടൊപ്പം വ്യാജനോട്ടുകൾ മാറി എടുത്തു എന്ന് ആരോപിച്ച് 38,000 രൂപയുടെ ഒറിജിനൽ നോട്ടുകളും കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകച്ചാൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തി കോട്ടയം സിബിസിഐഡി ആണ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കണ്ടെടുത്ത വ്യാജനോടുകൾ നാസിക്ക് ലെ – കറൻസി നോട്ട് പ്രസ്സിൽ പരിശോധനക്ക് അയച്ചിരുന്നു.

12 വർഷങ്ങൾക്ക് ശേഷം കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി – 1 മുമ്പാകെ 2022 ആഗസ്റ്റ് മാസം 19-ാം തിയതി കേസിന്റെ വിചാരണ തുടങ്ങി. അഡീഷൽ ഡിസ്ട്രിക് ജഡ്ജ് സുജിത് കെ എൻ ആണ് പ്രതികളെ വെറുതെ വിട്ടു കൊണ്ട് ഉത്തരവായത്. പ്രതികൾക്ക് വേണ്ടി കാഞ്ഞിരപ്പള്ളി കോടതിയിലെ മുൻ എ.പി.പി കൂടിയായ അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളി ഹാജരായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments