സ്വന്തം ലേഖിക
കോട്ടയം: നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്ത ശേഷം നഗരസഭ നിയമിച്ച കാവൽക്കാരെ മാലിന്യം തള്ളാനെത്തിയവർ ആക്രമിച്ചു.
ഇന്നലെ സന്ധ്യയോടെ തിരുനക്കര ശ്രീനിവാസ അയ്യർ റോഡിൽ മാലിന്യം ഉപേക്ഷിക്കാൻ എത്തിയ രണ്ടുപേരെ കാവൽക്കാർ പിടികൂടിയെങ്കിലും
ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാൻ എത്തിയവർ ഇവരെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭാ ശുചീകരണ തൊഴിലാളികളായ സജീഷ്, മനീഷ് എന്നിവരെയാണ് ആക്രമിച്ചത്.
കോട്ടയം നഗരത്തിൽ മാലിന്യം നിഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നൈറ്റ് ഡ്യൂട്ടിക്ക് ജോലിക്കാരെ നഗരസഭ നിയോഗിച്ചിട്ടുള്ളതാണ്. ഇന്നലെ രാത്രി പാരഗൺ റോഡിൽ ആപേ ഓട്ടോയിൽ എത്തി മാലിന്യം നിഷേപിച്ചവരെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ ഓട്ടോ ഡ്രൈവറും, ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയുമായിരുന്നു.
ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥലത്ത് എത്തുകയും, നഗരസഭ ചെയർപഴ്സൻ ബിൻസി സെബാസ്റ്റ്യന്റെയും, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എബി കുന്നേൽ പറമ്പിലും പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയും, ജീവനക്കാരെ വെട്ടിച്ചു കടന്ന് കളഞ്ഞ വാഹനം രാത്രിയിൽ തന്നെ പിടികൂടുകയും ചെയ്തു.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാവുമെന്നും, നഗരത്തിൽ മാലിന്യം നിഷേപിക്കുന്നവർക്ക് എതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർ പേഴ്സണും, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അറിയിച്ചു.