
ജിന്ന് ബാധിച്ചുവെന്ന് ആരോപിച്ച് ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദ്ദനം; കത്തിയും വാളും ഉപയോഗിച്ച് ശരീരത്തിൽ മുറിവേല്‍പ്പിച്ചതായും പരാതി; പീഡനത്തിന് ഇരയായത് മൂന്നുമാസം; ആലപ്പുഴയിൽ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയ ഭര്‍ത്താവും ബന്ധുക്കളും ഉൾപ്പെട്ട ആറംഗസംഘം അറസ്റ്റില്‍
ആലപ്പുഴ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ ഭര്‍ത്താവും ബന്ധുക്കളും ദുര്മന്ത്രവാദികളും അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അനീഷ്, മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്, ഇമാമുദ്ദീന്‍ എന്നിവരും അനീഷിന്റെ ബന്ധുക്കളുമാണ് പിടിയിലായത്.
യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതി നൂറനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ രണ്ടാം വിവാഹമാണ്. അനീഷ് പെണ്‍കുട്ടിയുടെ ചെവിയില്‍ ചില മന്ത്രങ്ങള്‍ ഓതുക പതിവായിരുന്നു. എന്നാല്‍ യുവതി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കുളത്തൂപ്പുഴ സ്വദേശികളായ മന്ത്രവാദികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് മാസമാണ് പീഡനത്തിന് ഇരയായത്. സഹിക്കാന്‍ വയ്യാതെ വന്നതോടെ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.