video
play-sharp-fill

വീണ്ടും കൈക്കൂലി; കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാർക്ക് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൂടുങ്ങി; സ്രോതസ് വെളിപ്പെടുത്താന്‍ കഴിയാത്ത 3470 രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു; ഉദ്യോഗസ്ഥന് സസ്പെൻഷൻ

Spread the love

ഇടുക്കി: ഇടുക്കി കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാർക്കിന് സസ്പെൻഷൻ. സീനിയര്‍ ക്ലാര്‍ക്ക് എസ് കനകരാജാണ് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടങ്ങി സസ്പെൻഷനിലായത്.

ഓഫീസിലെ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലും അധിക തുക കനകരാജിന്‍റെ കൈവശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സസ്പെന്റ് ചെയ്തത്.

കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് നടപടി. പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്താന്‍ കനകരാജിന് കഴിഞ്ഞിരുന്നില്ല. ഇയാളുടെ പക്കൽ 3470 രൂപയാണ് അധികമായി ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group