video
play-sharp-fill

പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മകൻ മരിച്ചു; വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണു മരിച്ചു; സംഭവം പാലക്കാട്

പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മകൻ മരിച്ചു; വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണു മരിച്ചു; സംഭവം പാലക്കാട്

Spread the love

പാലക്കാട്; യുവാവ് പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് അമ്പലപ്പാറ തിരുണ്ടിയിലാണ് ദാരുണ സംഭവമുണ്ടായത്. തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്.

വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടാണിത്.

മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group