video
play-sharp-fill

മെനക്കെടുത്തുന്നത് കിഴക്കന്‍ കാറ്റ്..! കോട്ടയം ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ മഴ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

മെനക്കെടുത്തുന്നത് കിഴക്കന്‍ കാറ്റ്..! കോട്ടയം ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ മഴ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താലാണ് മഴ തുടരുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത നാല്-അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. തിങ്കളാഴ്ചയോടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്രന്യുനമര്‍ദ്ദമായി മാറി ഡിസംബര്‍ എട്ടിന് തമിഴ്‌നാട് പുതുച്ചേരി തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.