കോട്ടയത്ത്‌ വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം ; മോഷണം പോയത് മുപ്പതിനായിരം രൂപയുടെ തുണിത്തരങ്ങൾ ; ഇരുട്ടിൽ തപ്പി പോലീസ്

Spread the love

കോട്ടയം : കോട്ടയത്ത് വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കുന്ന വഴിയോര കച്ചവടസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടെ താഴ് തല്ലി പൊളിച്ച് കടയിലുണ്ടായിരുന്ന തുണിത്തരങ്ങൾ മോഷ്ടിക്കുകയായിരുന്നു.

video
play-sharp-fill

നാഗമ്പടം സ്വദേശി ജോസഫിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ഏകദേശം 30000 രൂപയുടെ തുണിത്തരങ്ങൾ മോഷണം പോയതായി ജോസഫ് പറഞ്ഞു.

പതിവുപോലെ രാവിലെ കടതുറക്കാൻ എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group