‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ…?’ സ്ഫടികം 4 കെ റിലീസ് ഫെബ്രുവരി ഒന്‍പതിന്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

28 വര്‍ഷത്തിന് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങി സ്ഫടികം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിയക്കുകയാണ് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ.’- മോഹന്‍ലാല്‍ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1995-ല്‍ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ കഥയും ഭദ്രന്റെത് തന്നെയായിരുന്നു. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമയിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോര്‍ജ് സ്ഫടികം ജോര്‍ജ് എന്നാണ് പിന്നീട് അറിയപ്പെട്ടത്.സ്ഫടികം വീണ്ടും റിലീസ് ചെയ്യാന്‍ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യര്‍ത്ഥനകളും ഉണ്ടായിരുന്നെന്നും പുതിയ തലമുറക്ക് ബിഗ് സ്‌ക്രീനില്‍ കാണാന്‍ വേണ്ടിയാണ് ചിത്രം റീറിലീസ് ചെയ്യുന്നതെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.