എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം ; കവർച്ചാ കേസിൽ പിടിയിലായി വിയ്യൂർ ജയിലായിരുന്ന ഇയാളെ വിചാരണയ്ക്ക് കൊണ്ടു വന്നപ്പോൾ ബ്ലയ്ഡ് ഉപയോഗിച്ച് കെെ ഞരമ്പ് മുറിക്കുകയായിരുന്നു

Spread the love

കൊച്ചി: എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യ ശ്രമം. കവർച്ച കേസിലെ പ്രതിയായ തൻസീറാണ് കെെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

video
play-sharp-fill

പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൻസീർ അപകടനിലതരണം ചെയ്തതായാണ് റിപ്പോർട്ട്. ഇയാൾ എറണാകുളം സ്വദേശിയാണ്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തന്‍സീറിനെ വിചാരണയ്ക്കായാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് എറണാകുളം സബ് കോടതിയില്‍ എത്തിച്ചത്. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യാശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ നേരത്തെ ലഹരിക്കടിമായാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രതിക്ക് എങ്ങനെ ബ്ലേഡ് കിട്ടിയെന്നത് അന്വേഷിക്കുമെന്ന് പൊലീസ പറഞ്ഞു. സംഭവത്തിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.