കോട്ടയം ജില്ലയിൽ നാളെ ( 21/11/2022) കുറിച്ചി, അതിരമ്പുഴ, രാമപുരം, ഈരാറ്റുപേട്ട, കൂരോപ്പട, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നവംബർ 21 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അഞ്ചൽകുറ്റി No.1, അഞ്ചൽകുറ്റി No.2, ചാമക്കുളം, കുട്ടനാട്, സി. ജെ. പോൾ, മിഷൻപള്ളി, മിഷൻപള്ളി ടവർ, പള്ളത്രകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

2) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച രാവിലെ 9.00 മുതൽ 5. 00 വരെ വെള്ളിലപ്പള്ളി കോളനി, ചെറുനിലം , ഏഴാച്ചേരി സ്കൂൾ , ഗാന്ധിപുരം ഏഴാച്ചേരി ടവർ , ഏഴാച്ചേരി ബാങ്ക് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്കുകൾ ഉള്ളതിനാൽ നാളെ രാവിലെ 9 മുതൽ 5 വരെ പേഴുംകാട്, ഇഞ്ചോലിക്കാവ്, വാക്കാപ്പറമ്പ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

4)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മുണ്ടുവേലിപ്പടി, സ്പ്രിങ്ങ്, വട്ടക്കുന്ന്, പി എച്ച് സി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

5) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്, പള്ളിവാതിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

6) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്തത്തല, മലയക്കാവ്, എംഎൽഎ റോഡ്, മീനച്ചിൽ പള്ളി, മീനച്ചിൽ കാവ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

7) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം ജയാ കോഫീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

8) അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ, സ്കൂൾ, തിരുവഞ്ചൂർ SBl, അമ്പലം, എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും’