എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു

എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു. അടൂര്‍ ഭാസിയുടെ അനന്തരവനും സിവി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ്. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ അടൂര്‍ ഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.

14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം (നോവലുകള്‍) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം) എന്നിവയാണ് പ്രധാന കൃതികള്‍.

നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ശ്രീരേഖയാണ് ഭാര്യ, മകന്‍ ഹേമന്ത്. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ശാന്തികവാടത്തില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group