
കോട്ടയം: കോട്ടയം മാങ്ങാനത്തെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നാണ് 9 പെൺകുട്ടികളെയും കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായത്. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി അധികൃതർ എത്തിയപ്പോഴാണ് പെൺകുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതൽ രണ്ട് വർഷം വരെയായി ഇവർ ഇവിടെയാണ് താമസിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മാങ്ങാനത്തെ അഭയകേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാർ. രണ്ടുമൂന്നു ദിവസങ്ങളായി ഇവിടെ വൈകുന്നേരങ്ങളിൽ പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാരുടെ മൊഴി.