എല്ലാ ദിവസവും കരച്ചിലും കലഹവും; കുട്ടികളെ പൂട്ടിയിട്ട് ചട്ടം പഠിപ്പിക്കല്‍ സ്ഥിരം കലാപരിപാടി; രാത്രിയിലുടനീളം പെണ്‍കുഞ്ഞുങ്ങളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസികള്‍; കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പോക്‌സോ കേസ് ഇരകളടക്കമുള്ള ഒന്‍പത് കുട്ടികള്‍; ഓടിപ്പോകുന്ന കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? നെഞ്ചില്‍ കനലായി കാണാതാകുന്ന കണ്‍മണികള്‍..!
സ്വന്തം ലേഖകന്‍
കോട്ടയം: മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് പോക്‌സോ ഇരകളടക്കം ഒന്‍പത് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷെല്‍ട്ടര്‍ ഹോമില്‍ കരച്ചിലും കലഹവും പതിവാണെന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം രഹസ്യമായി സമ്മതിക്കുന്നുണ്ട്. മഹിളാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലുള്ളത് 14 പേരാണ്.
പലപ്പോഴും പ്രശ്‌ന പരിഹാരത്തിന് ഇവിടെ എത്താറുള്ളതും പൊലീസ് തന്നെയാണ്. കഴിഞ്ഞ ദിവസവും കുട്ടികളും കെയര്‍ ടേക്കര്‍മാരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്നതാണ് കുഞ്ഞുങ്ങളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്തരം ചെറിയ വഴക്കുകളും വാശികളും കെയര്‍ ടേക്കര്‍മാര്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് കാര്യങ്ങള്‍ വഷളാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് ഇവര്‍ ‘സംരക്ഷണം’ ഉറപ്പാക്കുന്നത്. പൂട്ടിയിട്ട ശേഷം വെര്‍ബര്‍ അബ്യൂസും ചട്ടം പഠിപ്പിക്കും പതിവാണ്. ഇത്തരം പീഡനങ്ങള്‍ തുടര്‍ക്കഥയായതോടെ മാസങ്ങള്‍ക്കുമുന്‍പ് ഈ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് തന്നെ അഞ്ച് കുട്ടികളെ കാണാതായിരുന്നു. ഇവരെ പൊലീസ് തിരിച്ചെത്തിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ തുടര്‍ന്നു.
കൃത്യമായ സംരക്ഷണമോ കൗണ്‍സലിംഗോ നല്‍കാതെയാണ് കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് നല്‍കുന്ന ഗ്രാന്‍ഡില്‍ മാത്രമാണ് നടത്തിപ്പുകാരുടെ കണ്ണ്. വനിതാ ശിശു സംരക്ഷണ വകുപ്പ് പോലും പ്രശ്‌നത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് സത്യം.
കാണാതാകുന്ന കുട്ടികളെ തിരയാന്‍ കേന്ദ്ര വനിതാ ശിശുമന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ട്രാക്ക് ദി മിസിങ് ചൈല്‍ഡ് (https:trackthemissingchild.gov.in.). കാണാതാകുന്നത് അല്ലെങ്കില്‍ സംശയാസ്പദ സാഹചര്യങ്ങളില്‍ കണ്ടുകിട്ടുന്ന കുട്ടികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതില്‍ പങ്കുവയ്ക്കാം. കുട്ടികളുടെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും പോലീസിനും കുട്ടികളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഓണ്‍ലൈനായി നല്‍കാം.