video
play-sharp-fill
സ്‌കാനിംഗ് സെന്ററിൽ സ്വകാര്യ ദൃശ്യം പകർത്തൽ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു; സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു

സ്‌കാനിംഗ് സെന്ററിൽ സ്വകാര്യ ദൃശ്യം പകർത്തൽ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു; സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു

പത്തനംതിട്ട : സ്‌കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

എം.ആർ.ഐ സ്‌കാനിംഗിനായി സ്‌കാനിംഗ് സെൻററിലെത്തിയ ഏഴംകുളം സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രതി അംജിത്പ കർത്തുകയായിരുന്നു q. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവതി സ്ഥാപനത്തിലെത്തിയത്. സ്‌കാനിങ്ങിനായി വസ്ത്രം മാറാനൊരുങ്ങവെ മുറിയിൽ മൊബൈൽ ഫോൺ കണ്ട യുവതി വിവരം പൊലീസിൽ അറിയിച്ചു. സ്ഥാപനത്തിലെത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ റേഡിയോഗ്രാഫറായ അംജിത്ത് കുറ്റം സമ്മതിച്ചു. പ്രതിഷേധത്തെ തുടർന്ന് ലാബ് അടച്ചിരിക്കുകയാണ്.