video
play-sharp-fill

ഏഴാം ക്ലാസ്സുകാരി ഒളിച്ചിരുന്ന സംഭവം; വിദ്യാർത്ഥികൾ വീടുകളിലേക്ക് പോകുന്നതിനു മുൻപ് അധ്യാപകർ പോകുന്നതായി ആരോപണം ; സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

ഏഴാം ക്ലാസ്സുകാരി ഒളിച്ചിരുന്ന സംഭവം; വിദ്യാർത്ഥികൾ വീടുകളിലേക്ക് പോകുന്നതിനു മുൻപ് അധ്യാപകർ പോകുന്നതായി ആരോപണം ; സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Spread the love

പാലക്കാട് : ഏഴാം ക്ലാസുകാരിയെ ഇന്നലെ കാണാതായ സംഭവത്തിൽ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്ന പരാതിയുമായി നാട്ടുകാർ രം​ഗത്തെത്തി.

സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നാണ് പരാതി. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച നിലയില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്നതാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. സ്കൂളിലേക്ക് ഫോൺ കൊടുത്തു വിടാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ഒളിച്ചിരുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സംസാരിച്ചു. അധ്യാപകരുടെ ഭാ​ഗത്ത് വീഴ്ച ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന പൊലീസിന്റെ ഉറപ്പിന്മേൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.