play-sharp-fill
സുധാകരന്റെ ഉള്ളില്‍ കാവിയും പുറത്ത് ഖദറും; തലശ്ശേരി കലാപകാലത്ത് ആര്‍എസ്എസ്, പള്ളി പൊളിക്കുന്നതിനെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകര്‍; കെപിസിസി പ്രസിഡന്റിന് കണക്കിന് കൊടുത്ത് എം.വി ജയരാജന്‍

സുധാകരന്റെ ഉള്ളില്‍ കാവിയും പുറത്ത് ഖദറും; തലശ്ശേരി കലാപകാലത്ത് ആര്‍എസ്എസ്, പള്ളി പൊളിക്കുന്നതിനെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകര്‍; കെപിസിസി പ്രസിഡന്റിന് കണക്കിന് കൊടുത്ത് എം.വി ജയരാജന്‍

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി എംവി ജയരാജന്‍. സുധാകരന്റെ ഉള്ളില്‍ കാവിയും പുറത്ത് ഖദറുമാണെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു. മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരന്‍ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.താന്‍ ബിജെപിയിലേക്ക് പോകുമെന്നാണ് സുധാകരന്‍ ആവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് കരുതിയാവുമെന്നും ജയരാജന്‍ പറഞ്ഞു.

കണക്കിന് കൊടുത്ത് കണ്ണൂരില്‍ ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ സുധാകരന്റെ പ്രസ്താവന അപലപനീയമാണ്. സുധാകരന്‍ ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയുമായുള്ള വിലപേശല്‍ ആണോ എന്ന് സംശയിക്കുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു. 2019 ല്‍ സുധാകരന്‍ കണ്ണൂരില്‍ സമരം തുടങ്ങിയപ്പോള്‍ വത്സന്‍ തിലങ്കേരി വന്ന് അഭിവാദ്യം ചെയ്തിരുന്നു. സുധാകരന്റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശ്ശേരി കലാപകാലത്ത് ആര്‍എസ്എസ്, പള്ളി പൊളിക്കുന്നതിനെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകരാണെന്ന് പറഞ്ഞ എം വി ജയരാജന്‍, ഇ പി ജയരാജനെ കൊല്ലാന്‍ സുധാകരന്‍ അയച്ചത് ആര്‍എസ്എസുകാരെയാണെന്നും ആരോപിച്ചു.