Spread the love

കണ്ണൂർ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പാ തടവുകാരാണ് ഏറ്റുമുട്ടിയത്. തൃശൂർ മണക്കുളങ്ങര ഷഫീഖ്, അങ്കമാലി പാടിയത്ത് സജേഷ് എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. മുടിവെട്ടുന്നതിലെ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കൂടുതൽ വാർഡർമാർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

video
play-sharp-fill

കഴിഞ്ഞ സെപ്റ്റംബറില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.