
ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം, കുഞ്ഞിന്റെ ദേഹമാസകലം പരിക്ക്; അയൽവാസിയായ ഇരുപത്തിയഞ്ചുകാരൻ പൊലീസ് പിടിയിൽ
ലക്നൗ: ഉത്തർപ്രദേശിൽ ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. കുഞ്ഞിന്റെ ബന്ധുക്കളുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
‘ യുവാവ് ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയ്ക്ക് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തി. ഈ സമയം പ്രതി ഓടിപ്പോകുന്നത് ബന്ധുക്കൾ കണ്ടിരുന്നു. കുട്ടിയെ ഉടൻ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. പീഡന ശ്രമം നടന്നതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.’- പൊലീസ് പറഞ്ഞു. അതേസമയം, ഉത്തർപ്രദേശിലെ മെയിൻപൂരിൽ ഇരുപത്തിയഞ്ചുകാരി പീഡനത്തിനിരയായി. ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Third Eye News Live
0
Tags :