
സ്വന്തം ലേഖകന്‍
കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി കോറത്തുശ്ശേരി വീട്ടില്‍ ശ്യാംകുമാര്‍ (38), ചേര്‍ത്തല കടക്കരപ്പള്ളി തൈക്കല്‍ ഭാഗത്ത് ഉപ്പുവീട്ടില്‍ സനല്‍ കുമാര്‍ (39) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞമാസം മുപ്പതാം തീയതി പുലര്‍ച്ചെ 3:00 മണിയോടുകൂടി തീക്കോയി ആനയിലപ്പു വെട്ടിപ്പറമ്പ് റോഡിന് സമീപമുള്ള അരുവിയില്‍ ശുചി മാലിന്യം തള്ളിയതിനുശേഷം കടന്നുകളയുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, സുജിലേഷ് എം, എ.എസ്.ഐ ഇക്ബാല്‍ പി.എ, സി.പി.ഓ മാരായ ജിനു കെ.ആര്‍, അനീഷ് കെ.സി, ജോബി ജോസഫ് , അനീഷ് കുമാര്‍ പി.എസ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.