video
play-sharp-fill

പതിനേഴുകാരിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന ഉറപ്പ് നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; കുട്ടിയുമായി ഇരുവര്‍ സംഘം കറങ്ങിയത് ഗുണ്ടല്‍പ്പേട്ട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍; ഒടുവില്‍ പെണ്‍കുട്ടിയും പ്രതികളും പിടിയിലായത് മടിവാളയില്‍ നിന്ന്

പതിനേഴുകാരിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന ഉറപ്പ് നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; കുട്ടിയുമായി ഇരുവര്‍ സംഘം കറങ്ങിയത് ഗുണ്ടല്‍പ്പേട്ട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍; ഒടുവില്‍ പെണ്‍കുട്ടിയും പ്രതികളും പിടിയിലായത് മടിവാളയില്‍ നിന്ന്

Spread the love

സ്വന്തം ലേഖകന്‍

കൊയിലാണ്ടി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുവസംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവസംവിധായകന്‍ സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രതികളും ഗുണ്ടല്‍പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവര്‍ തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷം വിശദമായ അന്വേഷണത്തില്‍ ഇവര്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി.

തുടര്‍ന്ന് കര്‍ണാടകയിലെ മടിവാളയില്‍ വച്ച് പതിനേഴുകാരിയെ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒടുവില്‍ കാര്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്.

എസ്‌ഐ വി.ആര്‍.അരവിന്ദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഒ.കെ.സുരേഷ്, വിനീഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ വി.മവ്യ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.