Spread the love

കോഴിക്കോട്; പയ്യോളിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തിയതോടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. കോഴിക്കോട് പയ്യോളിയിൽ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്.

video
play-sharp-fill

മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

പയ്യോളി സ്വദേശികളായ, അലി, ഷൈജൽ, ഇസ്മായിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവമുണ്ടാകുന്നത്. ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.