പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മുങ്ങല്‍ വിദഗ്ദ്ധന്‍ തിരച്ചിലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

Spread the love

സ്വന്തം ലേഖിക

പാലക്കാട്: കുളിക്കാനിറങ്ങിയ യുവാവിനെ പുഴയില്‍ കാണാതായി.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മുങ്ങല്‍ വിദഗ്ദ്ധന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു.
ഭാരതപ്പുഴയില്‍ ഇന്നലെ വൈകിട്ടോടെയാണ് രണ്ട് ദുരന്തങ്ങളും ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുഴയില്‍ കുളിക്കാനിറങ്ങിയ ചെറുതുരുത്തി സ്വദേശി ഫൈസലിനെ നീന്തലിനിടെ പുഴയില്‍ മുങ്ങി കാണാതായി. രക്ഷിക്കാനെത്തിയ മുങ്ങല്‍ വിദഗ്ദ്ധന്‍ ഷൊര്‍ണൂര്‍ നമ്പന്‍തൊടി രാമകൃഷ്‌ണന്‍(62) പത്ത് മിനിട്ടോളം തിരച്ചില്‍ നടത്തി.

തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഇദ്ദേഹം കരയിലേക്ക് കയറി. ഉടന്‍ ചെറുതുരുത്തിയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രദേശത്ത് വെള‌ളത്തില്‍ കാണാതാകുന്നവരെ കണ്ടെത്താന്‍ പൊലീസിനടക്കം സഹായമായിരുന്നയാളാണ് രാമകൃഷ്‌ണന്‍. മുന്‍ നഗരസഭാ കൗണ്‍സിലറായ ഇദ്ദേഹം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനവും നടത്തിയിരുന്നു.

വിജയലക്ഷ്‌മിയാണ് രാമകൃഷ്‌ണന്റെ ഭാര്യ. മക്കള്‍ സഞ്ജയ്,സനുജ. കാണാതായ ഫൈസലിനെ കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരും.