
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ട ചെണ്ട ഷിനുവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.
പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ കൊച്ചുമോൻ മകൻ ഷിനു കൊച്ചുമോൻ (ചെണ്ട ഷിനു 31) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഈസ്റ്റ്, വെസ്റ്റ്, ചിങ്ങവനം, അയർക്കുന്നം എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.







