നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിയിൽ കാർ ഇടിച്ച് അപകടം; ദീപാവലി ആഘോഷങ്ങൾക്കിടെ പൊലിഞ്ഞത് അഞ്ച് സുഹൃത്തുക്കളുടെ ജീവൻ; അപകടം വീട്ടിലെ ആഘോഷത്തിൽ പങ്കെടുക്കാൻ പോകവേ

Spread the love

സ്വന്തം ലേഖകൻ

നോയിഡ: ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി പുറപ്പെട്ട സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ബസ്തി ജില്ലയിലെ കജ്വളയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ട്രക്കിൽ ഇടിച്ചതായിരുന്നു അപകട കാരണം. ശാന്ത് കബിര്‍ നഗറിലെ താമസക്കാരായ അഞ്ചുപേരും സംഭവസ്ഥലത്ത് നിന്ന് ദീപാവലി ആഘോഷിക്കാൻ വീടുകളിലേക്ക് പുറപ്പെട്ടതായിരുന്നു.

തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന യുവാക്കളെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ഭരണകൂടം അധികൃതരും സ്ഥലത്തെത്തി. രാത്രിയും പകലും ദേശീയപാതയില്‍ ഒരു വാഹനവും വെറുതെ നിര്‍ത്തിയിടരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു.