കൗണ്ട് ഡൗണ്‍ സ്റ്റാര്‍ട്ടട്… ഒന്‍പത് വിസിമാര്‍ക്ക് ഗവര്‍ണര്‍ രാജിക്കുള്ള അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി; ഇന്ന് രാവിലെ പത്തരയ്ക്ക് പാലക്കാട് വച്ച് മാധ്യമങ്ങളെ കാണും; ഗവര്‍ണര്‍- മുഖ്യമന്ത്രി പോര് കാവിലെ പാട്ടുമത്സരം നിലവാരത്തിലേക്ക് അധപ്പതിക്കുമ്പോള്‍..!
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി ഇന്ന് രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ കാണും. ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്.
സര്‍ക്കാരിനോടും വിസിമാരോടും വിശദീകരണം പോലും ചോദിക്കാതെ കൂട്ടരാജിക്കുള്ള നിര്‍ദ്ദേശം തീര്‍ത്തും അപ്രതീക്ഷിതമായാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നെത്തിയത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സര്‍വ്വകലാശാല വിസിമാര്‍ക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാന്‍സലറുടെ നപടി. ഇതില്‍ സെര്‍ച്ച് കമ്മിറ്റി ഒറ്റപ്പേര് നല്‍കിയതിനാലാണ് കേരള, എംജി, കണ്ണൂര്‍, കെടിയു, ഫിഷറീസ് കാലടി വിസിമാര്‍ രാജിവെക്കേണ്ടത്. ബാക്കി കാലിക്കറ്റ്, കുസാറ്റ്, മലയാളം വിസിമാര്‍ പുറത്തുപോകേണ്ടത് സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ ഇല്ലാത്ത സാഹചര്യത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവര്‍ണറുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണഘടനാ വിദഗ്ധരുമായി ആലോചന തുടങ്ങി. പക്ഷേ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസില്‍ നിയമന അധികാരിയായ ഗവര്‍ണറും പിന്നെ യുജിസിയും മാനദണ്ഡം നിര്‍ബന്ധമാണെന്ന് നിലപാടെടുത്താല്‍ അവിടെയും രക്ഷിയില്ലാതാകും. അടുത്തിടെ ഓരോ സര്‍വ്വകലാശാലകളിലെയും മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പട്ടിക വിസിമാരോട് ഗവര്‍ണ്ണര്‍ ചോദിച്ച് വാങ്ങിയിരുന്നു.പതിനൊന്നരക്കുള്ളില്‍ രാജിയില്ലെങ്കില്‍ രാജ്ഭവന്റെ അടുത്തനീക്കം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍.