
കോട്ടയം: നഗരത്തിൽ തുടർച്ചയായി എംഡിഎംഎ വേട്ട. കഴിഞ്ഞ ദിവസം ബേക്കർ ജംങ്ഷനിൽ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായതിനു പിന്നാലെയാണ് ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വോഡ് അംഗങ്ങളുടെ കെണിയിൽ പത്തൊൻപതുകാരൻ കുടുങ്ങിയത്.
മൈസൂരിൽ റേഡിയോളജി വിദ്യാർത്ഥിയായ കോട്ടയം വാരിശേരി ബിച്ചു ജെ.എബ്രഹാമാ(19)ണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നും വാങ്ങി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, ഡാൻസാഫ് ടീമംഗങ്ങളായ എസ് ഐ അജിത്ത് ,സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് ബി നായർ, സിവിൽ പെലീസ് ഓഫിസർമാരായ അജയകുമാർ കെ ആർ, തോംസൺ കെ മാത്യു, അരുൺ എസ്, അനീഷ് വി.കെ, ഷമീർ സമദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.