play-sharp-fill
ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട നി​കു​തി പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത്

ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട നി​കു​തി പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത്

ഏ​റ്റു​മാ​നൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട നി​കു​തി പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കാ​നോ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നോ ത​യ്യാ​റാ​കാ​തി​രു​ന്ന മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത്. നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​മെ​ന്നു ഹൈ​ക്കോ​ട​തി താ​ക്കീ​ത് ന​ല്‍​കി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം സെ​ക്ര​ട്ട​റി ഹാ​ജ​രാ​യി.

വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന വ്യാ​പാ​രി​ക​ള്‍ ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​ന് സ​മീ​പി​ക്കുമ്പോള്‍ കെ​ട്ടി​ട​നി​കു​തി​യു​ടെ കു​ടി​ശി​ക അ​ട​യ്ക്കാ​ന്‍ ന​ഗ​ര​സ​ഭ നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്ന​ത് ത​ര്‍​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഏ​റ്റു​മാ​നൂ​ര്‍ യൂ​ണി​റ്റ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ കെ​ട്ടി​ട നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​തെ വ്യാ​പാ​രി​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നും കെ​ട്ടി​ടം ഉ​ട​മ​ക​ള്‍​ക്കു നോ​ട്ടീ​സ് അ​യ​ച്ച്‌ നി​യ​മ​പ്ര​കാ​ര​മേ നി​കു​തി ഈ​ടാ​ക്കു​ക​യു​ള്ളു​വെ​ന്നും കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​ന് വി​പ​രീ​ത​മാ​യി നി​കു​തി പി​രി​വി​നു രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ന​ഗ​ര​സ​ഭ ത​യ്യാ​റാ​യി​ല്ല. നി​കു​തി അ​ട​യ്ക്കാ​നെ​ത്തു​ന്ന​വ​രോ​ട് വ​ലി​യ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ഗ​ര​സ​ഭ കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു​മി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ സെ​ക്ര​ട്ട​റി ഹാ​ജ​രാ​യ​തു​മി​ല്ല. ഉ​ച്ച​യ്ക്ക് 1.30നു ​മു​മ്ബ് സെ​ക്ര​ട്ട​റി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ലെ​ത്തി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നു കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം സെ​ക്ര​ട്ട​റി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group