play-sharp-fill
കോട്ടയം ജില്ലയിൽ ദേശീയ സാക്ഷരതാ മിഷന്റെ സർവ്വേ; ന്യൂ ഇന്ത്യ ലിറ്ററസി’ പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി, പാമ്പാടി, കുറവിലങ്ങാട് ഉൾപ്പെടെ 11 പഞ്ചായത്തുകളിലായി 1623 നിരക്ഷരരെന്ന് കണക്കുകൾ; എല്ലാവർക്കും പദ്ധതിയിലൂടെ വിദ്യാഭ്യാസത്തിന് അവസരം

കോട്ടയം ജില്ലയിൽ ദേശീയ സാക്ഷരതാ മിഷന്റെ സർവ്വേ; ന്യൂ ഇന്ത്യ ലിറ്ററസി’ പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി, പാമ്പാടി, കുറവിലങ്ങാട് ഉൾപ്പെടെ 11 പഞ്ചായത്തുകളിലായി 1623 നിരക്ഷരരെന്ന് കണക്കുകൾ; എല്ലാവർക്കും പദ്ധതിയിലൂടെ വിദ്യാഭ്യാസത്തിന് അവസരം

കോട്ടയം. കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളിലായി 1623 നിരക്ഷരരുണ്ടെന്ന് കണക്കുകള്‍. ദേശീയ സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ‘ന്യൂ ഇന്ത്യ ലിറ്ററസി’ പദ്ധതിയുടെ ഭാഗമായി നടത്തിയ ഡിജിറ്റല്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഒക്ടോബര്‍ 8 മുതല്‍ 12 വരെയാണ് സര്‍വേ നടന്നത്. പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരെയാണ് നിരക്ഷരരെന്ന ​ഗണത്തില്‍പെടുത്തുന്നത്.

11 ബ്ലോക്കുകളിലായി 11 പഞ്ചായത്തുകളെയാണ് ജില്ലാ സാക്ഷരതാ മിഷന്‍ തിരഞ്ഞെടുത്ത് സര്‍വേ നടത്തിയത്. തൃക്കൊടിത്താനം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടനാട്, കുറവിലങ്ങാട്, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, പാമ്ബാടി, വിജയപുരം എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള നിരക്ഷരരെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്.

സര്‍വേ ടീം അം​ഗങ്ങള്‍ മൂന്നു ടീമായി തിരിഞ്ഞ് മുന്‍കൂട്ടി നിശ്ചയിച്ച വീടുകള്‍ സന്ദര്‍ശിച്ച്‌ നിരക്ഷരരുടെ പേര് വിവരങ്ങള്‍ സര്‍വേ ഫോമില്‍ രേഖപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിവാസി വിഭാഗങ്ങള്‍, ട്രാന്‍സ്ജെന്റര്‍, തീരദേശ മേഖലയിലുള്ളവര്‍, ന്യൂനപക്ഷങ്ങള്‍, തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്തു നില്‍ക്കേണ്ടിവന്ന മുഴുവന്‍ പേര്‍ക്കും പദ്ധതിയിലൂടെ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കും. നിരക്ഷരരില്‍ ഏറിയ പങ്കും വൃദ്ധരാണ്. സാക്ഷരതാമിഷന്‍ തയ്യാറാക്കിയ സാക്ഷരപാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പഠനസഹായി ഉപയോ​ഗിച്ചാണ് പഠനം. ജീവിതനൈപുണ്യപരിശീലനവും ലഭ്യമാക്കും.