Spread the love

 

കഴക്കൂട്ടം: സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച്‌ യുവാവ് മരിച്ചു. ശ്രീകാര്യം അമ്ബാടി നഗര്‍ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.

video
play-sharp-fill

സ്കേറ്റിഗ് പരിശീലനത്തിനിടെ അമിതവേഗതയില്‍ എത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ അതേ കാറില്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം റോഡില്‍ സ്ഥിരമായി രാഹുല്‍ സ്കേറ്റിങ് പരിശീലനം നടത്തിവരികയായിരുന്നു.

സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാര്‍ക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് ദാരുണ സംഭവം. ഡെക്കറേഷന്‍ ജോലിക്കാരനായിരുന്നു. അച്ഛന്‍ ഉണ്ണി കുറുപ്പ്. അമ്മ ലത. സഹോദരന്‍ ഗോകുല്‍ (ആയുര്‍വേദ ഡോക്ടര്‍). കഴക്കൂട്ടം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group