Spread the love

ക​​റു​​ക​​ച്ചാ​​ല്‍: ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് ടോ​​റ​​സി​​ലി​​ടി​​ച്ച്‌ ഒ​​രാ​​ള്‍ മ​​രി​​ച്ചു. ച​​മ്പ​​ക്ക​​ര പ​​ള്ളി​​പ്പ​​ടി​​ക്ക് സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന മാ​​മ്പു​​ഴ​​ക്ക​​ര സ​​ന്തോ​​ഷി​​ന്‍റെ മ​​ക​​ന്‍ സ​​ലോ​​ഷ് (18) ആ​​ണ് മ​​രി​​ച്ച​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സ​​ഹോ​​ദ​​ര​​ന്‍ സ​​രീ​​ഷ് പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു.

video
play-sharp-fill

​​വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ നെ​​ത്ത​​ല്ലൂ​​ര്‍ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​വ​​ര്‍ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് എ​​തി​​ര്‍​​ദി​​ശ​​യി​​ല്‍ വ​​ന്ന ടോ​​റ​​സി​​ലി​​ടി​​ച്ചശേ​​ഷംമ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. സ​​ലോ​​ഷാ​​യി​​രു​​ന്നു ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന​​ത്.

റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സ​​ലോ​​ഷി​​നെ നാ​​ട്ടു​​കാ​​ര്‍ ചേ​​ര്‍​​ന്ന് ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ര്‍​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. അ​​മ്മ: രാ​​ധാ​​മ​​ണി.​​സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍: സ​​നോ​​ഷ്, സ​​നീ​​ഷ്. സം​​സ്ക്കാ​​രം ഇ​​ന്നു മൂ​​ന്ന​​ര​​യ്ക്ക് ച​​ന്പ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group