നിരന്തരമായി വീടുസന്ദര്‍ശിച്ച്‌ ഭാര്യയെ വശീകരിച്ചു ; ചേർത്തലയിൽ കുടുംബം തകർത്തെന്നാരോപിച്ച് സി പി എം നേതാവിനെതിരെ പരാതിയുമായി മറ്റൊരു ഇടത് നേതാവ്

Spread the love

ചേര്‍ത്തല : തന്റെ കുടുംബം തകര്‍ത്തതായി കാട്ടി സി.പി.എം നേതാവിനെതിരെ സി.പി.ഐ പ്രവര്‍ത്തകന്‍ സി.പി.എം നേതൃത്വത്തിന് പരാതി നല്‍കി.ഗുരുതരമായ ആരോപണങ്ങളുയര്‍ത്തിയാണ് നഗരത്തിലെ കരുവമേഖലയിലെ നേതാവിനെതിരെയുള്ള പരാതി.

video
play-sharp-fill

നിരന്തരമായി വീടുസന്ദര്‍ശിച്ച്‌ ഭാര്യയെ വശീകരിച്ച്‌ കുടുംബം തകര്‍ത്തെന്നും ഇപ്പോള്‍ ഭാര്യയെ തന്നില്‍ നിന്നകറ്റി വാടക വീട്ടിലേക്കു മാറ്റിയിരിക്കുകയാണെന്നും പരാതിയിലുണ്ട്.

സി.പി.എം നേതാവ് ഭാര്യക്കയച്ചതായി പറയുന്ന ഫോട്ടോകളും മെസേജുകളുമടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഇതു പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നാണ് പരാതിക്കാരന്‍ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യയുടെ വക്കിലാണെന്നും നേതൃത്വമിടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.