
കോഴിക്കോട് :സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവമുണ്ടായത്.സമൂഹ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് മോശം അനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായി സിനിമയിലെ നടന് ഉള്‍പ്പടെയുള്ള ടീമാണ് മാളില്‍ എത്തിയത്. പ്രമോഷന് കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്ബോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
അതിനു പിന്നാലെ വന്ന മറ്റൊരു നടിക്കും സമാനമായ അനുഭവമുണ്ടായി. ഈ നടി ഇതിനെതിരെ പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാള്‍ക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രമോഷന്റെ ഭാഗമായി പലസ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും എന്നാല്‍ അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് ഉണ്ടായതെന്നും അക്രമിക്കപ്പെട്ട നടി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







