
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ കണ്ടെത്തി. കല്പറ്റ എരുമത്തെരുവിലെ പിഎഫ്‌ഐ ഓഫീസിന് സമീപത്ത് ടയര്‍ കട നടത്തുന്ന സലീമിന്റെ കടയില്‍ നിന്നാണ് വടിവാളുകള്‍ കണ്ടെത്തിയത്. സലീമിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
വയനാട്, പാലക്കാട് ജില്ലകളിലെ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. വയനാട്ടിലെ പിഎഫ്‌ഐ ജില്ലാ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
പാലക്കാട് ജില്ലയില്‍ കല്‍മണ്ഡപം, ചടനാം കുറിശ്ശി, ശംഖുവാരത്തോട്, ചിറ്റൂര്‍, പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.







