
സ്വന്തം ലേഖിക
കൊല്ലർ: വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഏറെയുണ്ട് കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്.
മലയാളി വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിനു പുറത്തുള്ള ക്ഷേത്രമാണിത്. കേരളത്തിന്റെ രക്ഷയ്ക്കായുള്ള നാല് അംബിമാരില്‍ ഒരാളാണ് മൂകാംബികയെന്നാണ് മറ്റൊരു വിശ്വാസം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശങ്കരാചാര്യരാണ് ക്ഷേത്രത്തില്‍ ദേവി പ്രതിഷ്ഠ നടത്തിതെന്നാണ് വിശ്വാസമെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
സിദ്ധി ക്ഷേത്രങ്ങളില്‍ ഒന്നായും കൊല്ലൂര്‍ മൂകാംബികാക്ഷേത്രം അറിയപ്പെടുന്നു. ഭാരതത്തിലെ 108 ശക്തിപീഠ സ്ഥാനങ്ങളില്‍ ഒന്നൂകൂടിയാണ് ഈ ക്ഷേത്രം. വിശ്വാസികള്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഏറ്റവും പ്രധാന സമയം നവരാത്രിക്കാലമാണ്.
ഇവിടുത്തെ നവരാത്രിയും വിജയദശമിയും വിദ്യാരംഭവും ഏറെ സവിശേഷമായാണ് വിശ്വാസികള്‍ കരുതുന്നത്. ഈ 9 ദിവസങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും ഉണ്ടെങ്കിലും മഹാനവമി ദിവസത്തിലെ പുഷ്പ രഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ് പ്രധാനം.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കെഎസ്ആര്‍ടിസി മൂകാംബികയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേയ്ക്കും തിരിച്ചും കെ എസ് ആര് ടി സി യുടെ പ്രധാന സര്‍വ്വീസുകള്‍ ഇവയാണ്.
02.00 pm തിരുവനന്തപുരം – കൊല്ലൂര്‍ സ്കാനിയ എസി സെമി സ്ലീപ്പര്‍ (കൊല്ലം ആലപ്പുഴ വൈറ്റില തൃശ്ശൂര്‍ കാസര്‍ഗോഡ് മംഗലാപുരം വഴി)
03.25 pm എറണാകുളം – കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ് (ഗുരുവായൂര്‍ തിരൂര്‍ കോഴിക്കോട് കാസര്‍ഗോഡ് മംഗലാപുരം വഴി)
04.00 pm ആലപ്പുഴ – കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ്(വൈറ്റില , തൃശ്ശൂര്‍ കണ്ണൂര്‍ മംഗലാപുരം വഴി)
08.00 pm കൊട്ടാരക്കര- കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ് ( കോട്ടയം കോഴിക്കോട് മംഗലാപുരം വഴി)
കൊല്ലൂരില്‍ നിന്നും കേരളത്തിലേക്ക്
02.15 pm കൊല്ലൂര്‍- തിരുവനന്തപുരം സ്കാനിയ എസി സെമി സ്ലീപ്പര്‍(മംഗലാപുരം,കാസര്‍ഗോഡ്,തൃശ്ശൂര്‍,വൈറ്റില,ആലപ്പുഴ,കൊല്ലം)
05:30 pm കൊല്ലൂര്‍ – എറണാകുളം സ്വിഫ്റ്റ് ഡീലക്സ് (മംഗലാപുരം,കാസര്‍ഗോഡ്കോഴിക്കോട്,തിരൂര്‍,ഗുരുവായൂര്‍)
08.02 pm കൊല്ലൂര്‍ – അലപ്പുഴസ്വിഫ്റ്റ് ഡീലക്സ്(മംഗലാപുരം,കാസര്‍ഗോഡ്,തൃശ്ശൂര്‍,വൈറ്റില )
09.10 pm കൊല്ലൂര്‍ – കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് (മംഗലാപുരം,കാസര്‍ഗോഡ്കോഴിക്കോട്,കോട്ടയം)
ട്രെയിന്‍ മാര്‍ഗ്ഗം കൊല്ലൂരിലേക്ക്
നാല് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിന് ഏറ്റവും സമീപത്തുള്ള ബൈന്ദൂര് റോഡ് റെയില്‍വേ സ്റ്റേഷന് (MOOKAMBIKA ROAD – BYNR)വഴി പോകുന്നത്.
നാഗര്‍കോവില്‍ – ഗാന്ധിധാം എക്സ്പ്രസ് 16336
നാഗര്‍കോവിലില്‍ നിന്നും ഗാന്ധിധാം വരെ പോകുന്ന നാഗര്‍കോവില്‍ – ഗാന്ധിധാം എക്സ്പ്രസ് 16336 ആണ് ഒരു ട്രെയിന്‍ ഉച്ചകഴിഞ്ഞ് 2.45ന് നാഗര്‍കോവിലില്‍ നിന്നുമെടുക്കുന്ന ട്രെയിന്‍ 4:00 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍, 5:07ന് കൊല്ലം ജംങ്ഷന്, 5:43ന് കായംകുളം ജങ്ഷന്, 6:04ന് ചെങ്ങന്നൂര്‍, 6:14ന് തിരുവല്ല, 7:02ന് കോട്ടയം, 8:25ന് എറണാകുളം ജംങ്ഷന്, 8:55ന് ആലുവാ, 9:45ന് തൃശൂര്‍, 10:40ന് ഷൊര്‍ണൂര്‍, 11:04ന് പട്ടാമ്പി, 11:19 ന് കുറ്റിപ്പുറം, 11:33ന് തിരൂര്‍ എന്നീ സ്റ്റേഷനുകളിലെത്തും. രാത്രി 12:04ന് ഫരൂഖ്, 12:17ന് കോഴിക്കോട്, 00:59ന് വടകര, 01:19ന് തലശ്ശേരി, 01:47ന് കണ്ണൂര്‍, 2.59ന് കാസര്‍കോഡ്, 04:10ന് മംഗലാപുരം ജംങ്ഷന്, 06:08ന് ഉഡുപ്പി, 06:34ന് കുന്ദാപുര, 07:03ന് ബൈന്ദൂര് എത്തും.
നേത്രാവതി എക്സ്പ്രസ്- 16346
തിരുവനന്തപുരത്തു നിന്നും രാവിലെ 9.15ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് വര്‍ക്കല 9:53, കൊല്ലം 10:22, കായംകുളം 11:08, അമ്ബലപ്പുഴ 11:44, ആലപ്പുഴ 11:54, ചേര്‍ത്തല 12:17, എറണാകുളം ജംങ്ഷന് 13:25, ആലുവ 13:53 , തൃശൂര്‍ 14:47 , ഷൊര്‍ണൂര്‍ ജംങ്ഷന് 15:45, തിരൂര്‍ 16:23 , പരപ്പനങ്ങാടി 16:39 , കോഴിക്കോട് 17:12 , വടകര 17:53, തലശ്ശേരി 18:13, കണ്ണൂര്‍ 18:42 , കാഞ്ഞങ്ങാട് 19:48, കാസര്‍കോഡ് 20:08, മംഗലാപുരം 21:30, ഉഡുപ്പി 23:28, 00:30 ന് ബൈന്ദൂര് എത്തും.
കൊച്ചുവേളി-ഭാവ്നഗര്‍ എക്സ്പ്രസ് (19259)
ഉച്ചകഴിഞ്ഞ് 3.45ന് കൊച്ചുവേളിയില്‍ നിന്നുമെടുക്കുന്ന കൊച്ചുവേളി-ഭാവ്നഗര്‍ എക്സ്പ്രസ് ട്രെയിന്‍ , 16:42ന് കൊല്ലം ജംങ്ഷന്, 17:19ന് കായംകുളം ജങ്ഷന്, 17:38ന് ചെങ്ങന്നൂര്‍, 17:49ന് തിരുവല്ല, 18:30ന് കോട്ടയം, 20:15ന് എറണാകുളം ജംങ്ഷന്, 20:45ന് ആലുവാ, 21:45ന് തൃശൂര്‍,22:45 ന് ഷൊര്‍ണൂര്‍,23:28ന് തിരൂര്‍, 00:12ന് കോഴിക്കോട്, 01:13ന് തലശ്ശേരി, 01:37 ന് കണ്ണൂര്‍, 02:49ന് കാസര്‍കോഡ്, 04:10ന് മംഗലാപുരം, 06:08ന് ഉഡുപ്പി, 07:03ന് ബൈന്ദൂര് എത്തും.
ഓഖാ എക്സ്പ്രസ് ERS OKHA EXP (16338)
എറണാകുളത്തു നിന്നും രാത്രി 20:25ന് പുറപ്പെടുന്ന ഓഖാ എക്സ്പ്രസ് 20:45ന് ആലുവാ, 21:45ന് തൃശൂര്‍, 22:40ന് ഷൊര്‍ണൂര്‍ ജംങ്ഷന്, 23:04ന് പട്ടാമ്ബി, 23:19ന് കുറ്റിപ്പുറം, 23:34ന് തിരൂര്‍, 23:49ന് പരപ്പനങ്ങാടി, 00:17ന് കോഴിക്കോട്, 00:39 ന് കൊയിലാണ്ടി, 00:59ന് വടകര, 01:19ന് തലശ്ശേരി, 01:47ന് കണ്ണൂര്‍, 02:14 ന് പയ്യന്നൂര്‍, 02:39ന് കാഞ്ഞങ്ങാട്, 02:59ന് കാസര്‍കോഡ്, 04:10 ന് മംഗലാപുരം ജംങ്ഷന്, 06:08ന് ഉഡുപ്പി, 06:34ന് കുന്ദാപുര, 07:03ന് ബൈന്ദൂര് എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.







