തിരുവല്ലയില്‍ റെയില്‍വേ പൊലീസിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ; മദ്യലഹരിയിൽ പ്രതികൾ യാത്രക്കാരോട് അസഭ്യം പറയുകയും, വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു

Spread the love

തിരുവല്ല :റെയില്‍വേ പൊലീസിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ കസ്റ്റഡിയില്‍. ആലപ്പുഴ ചമ്പക്കുളം മയ്യന്‍കുഴി അജി (32), തിരുവല്ല മ‍ഞ്ഞാടി ഉതിമൂട്ടില്‍ ജിബിന്‍ (27), കവിയൂര്‍ കുന്നില്‍ താഴെ ശ്രീജിത്ത് ( ലിജിന്‍-32) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടയിലായത്.

video
play-sharp-fill

സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ എത്തിയ ഇവര്‍ മദ്യലഹരിയില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തുകയും പ്ലാറ്റ്ഫോമിലുണ്ടായ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ശാന്ത റാവു ഇത് ചോദ്യംചെയ്യുകയും തുടർന്ന് വാക്കേറ്റമുണ്ടാകുകയും പ്രതികൾ സ്റ്റേഷൻ മാസ്റ്ററെ കല്ലുകൊണ്ട് തടയ്ക്കടിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഓടിയ പ്രതികളെ സിഐ പി.ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി

പൊലീസ് കസ്റ്റഡിലുള്ളത്.തുടര്‍ നടപടികള്‍ക്കായി ഇവരെ കോട്ടയം റെയില്‍വേ പൊലീസിന് കൈമാറുമെന്നു തിരുവല്ല സിഐ പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടം വന്ന ഒരു ഓട്ടോറിക്ഷയുടെ ചില്ല് ഈ സംഘം തകര്‍ത്തതായും പരാതി ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group