Spread the love

മുംബൈ:സ്‌കൂളിലെ ലിഫ്റ്റ് ഡോറുകള്‍ക്കിടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. മുംബൈ മലാദിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

video
play-sharp-fill

ഉച്ചയ്ക്ക് ഒരു മണിയോടെ ആറാം നിലയില്‍ നിന്ന് രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനായിട്ടാണ് ജെനില്‍ ഫെര്‍ണാണ്ടസ്(26) എന്ന അധ്യാപിക ലിഫ്റ്റില്‍ കയറിയത്. അധ്യാപിക കാലെടുത്ത് വെച്ച ഉടന്‍ ലിഫ്റ്റ് അടഞ്ഞു. ജെനില്‍ ഫെര്‍ണാണ്ടസ് ഡോറിനിടയില്‍പ്പെടുകയും ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ചെയ്തു.

സ്‌കൂള്‍ ജീവനക്കാര്‍ ഓടിയെത്തി അധ്യാപികയെ വലിച്ചെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group