ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർകുടം യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർക്കൂട യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകൾ. വനംവകുപ്പിന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.
14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. അഗസ്ത്യാർകൂടത്തിന്റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതേസമയം മലയുടെ ഏറ്റവും മുകളിൽവരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും സ്ത്രീകൾ എത്തുന്നതിനാൽ ഫോറസ്റ്റിന്റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു.ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. സ്ത്രീകളെത്തുന്നതിനെ എതിർക്കുന്ന കാണിവിഭാഗക്കാർ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് അഗസ്ത്യാർക്കൂട യാത്ര.