Spread the love

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷ്ടിച്ചത്. കൃഷണ പുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം. കവറിലിട്ട് പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന പണമാണ് മോഷണം പോയത്.നേരത്തെയും സമാനമായ സംഭവം ഭാരത് ജോഡോ യാത്രയ്ക്കിടെ സംഭവിച്ചിരുന്നു.

video
play-sharp-fill

രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിന്നവരുടെ പണം നാലംഗ സംഘം കവർന്നിരുന്നു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമായിരുന്നു യാത്രയ്ക്കൊപ്പം അന്ന് കടന്ന് കൂടിയിരുന്നത്്.ജോഡോ യാത്ര കടന്നുപോയ കരമന, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്ന് പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നാലംഗ സംഘത്തെ തിരിച്ചറിയുകയായിരുന്നു.ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു