Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം ചന്തകവലയ്ക്ക് സമീപം അഞ്ജലി പാർക്ക് ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ബാറിൽ നിന്ന് ഒഴിവാക്കാനെത്തിയ ബാർ അസിസ്റ്റൻ്റ് മാനേജർക്കും ജീവനക്കാരനും കുത്തേറ്റു.

ഇന്നലെ വൈകിട്ടാണ് സംഭവം. ബാറിലെ അസിസ്റ്റൻ്റ് മാനേജർ കൊച്ചി സ്വദേശി മധു ജീവനക്കാരൻ ഏലപ്പാറ സ്വദേശി ജോൺ തോമസ് എന്നിവർക്കാണ് കുത്തേറ്റത്. മധുവിൻ്റെ വയറിനും ജോൺ തോമസിൻ്റെ കൈക്കുമാണ് കുത്തേറ്റത്. ഇരുവരെയും കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ച് ബാറിൽ ബഹളം വെച്ച ഇവരെ പിരിച്ചുവിടാനായാണ് മാനേജരും ജീവനക്കാരും എത്തിയത്. ബാറിൽ ബഹളം ഉണ്ടാക്കരുതെന്നും മദ്യപിച്ച ശേഷം ബാറിൽ നിന്ന് ഒഴിവാകണമെന്നും മാനേജർ നിർദേശിച്ചു. ഇതിൽ പ്രകോപിതരായ സംഘമാണ് ഇരുവരെയും കുത്തിയത്.

കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഗാന്ധിനഗർ സ്വദേശിക്കായി കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി തന്നെ വെസ്റ്റ് പൊലീസ് പിടികൂടിയ യുവാക്കൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.