
ക്രിക്കറ്റ് താരം ഋഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ക്ഷമ ചോദിച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല. നടിയുടേതായി പുറത്തുവന്ന പുതിയ വിഡിയോയിലാണ് ഉർവശി കൈകൾ കൂപ്പി ക്ഷമ ചോദിക്കുന്നത്. ‘എന്താണു പറയേണ്ടതെന്ന് എനിക്ക് അറിയില്ല, ക്ഷമിക്കണം, എന്നോടു ക്ഷമിക്കണം’ കൈകൂപ്പി ഉർവശി പറയുന്നു.
ഇൻസ്റ്റഗ്രാമിൽ ഇൻസ്റ്റന്റ് ബോളിവുഡിന്റെ അക്കൗണ്ടിലാണ് ഉർവശിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഋഷഭ് പന്ത് ഉർവശിയുടെ ബോയ് ഫ്രണ്ടാണോയെന്ന ചോദ്യത്തോടു പ്രതികരിക്കാനില്ലെന്നായിരുന്നു നടിയുടെ മറുപടി. സമൂഹമാധ്യമത്തിൽ ഋഷഭ് പന്തുമായുണ്ടായ തർക്കത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നടി വ്യക്തമാക്കി.
”അക്കാര്യത്തെക്കുറിച്ച് എനിക്കു പ്രത്യേകിച്ചൊന്നും പറയാനില്ല. പോസിറ്റീവ് ആയ സാഹചര്യമാണു വേണ്ടത്. ഞാനും അങ്ങനെയാണ്. അതുകൊണ്ട് ആരെക്കുറിച്ചും മോശമായി സംസാരിക്കരുത്.” ഉർവശി വ്യക്തമാക്കി. മിസ്റ്റർ ആർപി ഹോട്ടലിൽ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്ന് ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മിസ്റ്റർ ആർപി’ എന്നത് ഋഷഭ് പന്താണെന്നാണു വിലയിരുത്തൽ. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം നടപടികളെന്നു പന്ത് സമൂഹമാധ്യമത്തിൽ തിരിച്ചടിച്ചു.







