Spread the love

കോട്ടയം : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ജില്ലയിലെമ്പാടും ആഘോഷിച്ചു. സഭ മഞ്ചാടിക്കരി യൂണിറ്റിൽ വർണ്ണാഭമായ ഘോഷയാത്രയെ തുടർന്നു് പ്രാർത്ഥനാ മന്ദിരത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി വി.വി .ബിജു വാസ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

യൂണിറ്റ് പ്രസിഡൻറ് ടി. കെ.വേണു അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് എം. കെ. പൊന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയഗം എ.വി.ശശീധരൻ , മണ്ഡലം സെക്രട്ടറി സി. എം. വിജയൻ , യൂണിറ്റ് സെക്രട്ടറി എൻ.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികളെ ട്രോഫിയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
വൈക്കം ഉദയനാപുരം ശ്രീ നാരായണ കേന്ദ്രം, വിരിപ്പു കാല ശ്രീ നാരായണ കേന്ദ്രം, ആറാട്ട് കുളങ്ങര, കരിമഠം, കുമരകം ചൂള ഭാഗം, കുമരകംപടിഞ്ഞാറ്, വാകത്താനം, അമയന്നൂർ, പള്ളം,പൊൻകുന്നം, തമ്പലക്കാട്, കാളകെട്ടി, പിണ്ണാക്കനാട് , ഈ രാറ്റുപേട്ട, കടലാടിമറ്റം, ഇടക്കുന്നം, കോരൂത്തോട് എന്നീ യൂണിറ്റുകളിൽ നടന്ന ആഘോഷ പരിപാടികളിൽ കേന്ദ്ര ഉപദേശ സമിതി കൺവീനർ കുറിച്ചി സദൻ ,ഉപദേശക സമിതി അംഗം ആർ. സലിംകുമാർ , കേന്ദ്ര സമിതി എക്സിക്യൂട്ടീവ് മെമ്പർമാരായ ബാബുരാജ് വട്ടോഡിൽ , പി.കമലാസനൻ , കേന്ദ്ര സമിതി അംഗങ്ങളായ സുകുമാരൻ വാകത്താനം കെ. എസ്. ഷാജുകുമാർ , സരളാരാഘവൻ ,ജില്ലാ പ്രസിഡന്റ് സോഫീ വാസുദേവൻ | വൈസ് പ്രസിഡന്റുമാരായ പി. കെ.മോഹനകുമാർ , ഡോ: ഗിരിജാ പ്രസാദ് ജോ. സെക്രട്ടറിമാരായ എം.എ. ബാലകൃഷ്ണൻ ,ഷൈലജാ പൊന്നപ്പൻ ,ട്രഷറാർ പ്രസാദ് ഊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group