
സ്വന്തം ലേഖിക
കോഴിക്കോട്: പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി പതിനൊന്നിന് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പോലിസിന്റെ നിഗമനം. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലിസിനെ അറിയിക്കുകയായിരുന്നു.
പോലിസ് എത്തി പെണ്‍കുട്ടിയെ താഴെ ഇറക്കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അത്തോളി പോലിസ് വിശദമായി അന്വേഷണം ആരംഭിച്ചു.







