Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാല: മധ്യവയസ്കയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

മുത്തോലി പന്തത്തല പതിനാട്ട് വീട്ടിൽ ജോൺ ജോസഫ് മകൻ മാർട്ടിൻ (47)എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീട്ടിൽ ചെന്ന് അവരുടെ വായ് പൊത്തിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടമ്മ പരാതി നല്‍കുകയും, പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പാലാ സ്റ്റേഷൻ എസ്. എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് കുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.