Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പാതിവഴിയിൽ നിർമാണം നിലച്ച കോട്ടയം നഗര മധ്യത്തിലെ ആകാശപാത പൊളിച്ചു നീക്കണമെന്ന തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിൻ്റെ ഹർജിയിന്മേൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചതോടെ നിലപാട് വ്യക്തമാക്കി സിപിഎം കോട്ടയം ജില്ലാ നേതൃത്വം രംഗത്തെത്തി.

തിരുവഞ്ചൂരിൻ്റെ പിടിവാശി ഉപേക്ഷിക്കണമെന്നും ആകാശപാത പൊളിച്ചു നീക്കണമെന്നുമാണ് ജില്ലാ സെക്രട്ടറി എ വി റസൽ വ്യക്തമാക്കിയത്.
കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണ് ആകാശപാതയെന്നും ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി മുടങ്ങിയതിന് സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. സ്ഥലം എംഎൽഎ തിരുവഞ്ചൂര്‍ മാത്രമാണ് പദ്ധതി അനിശ്ചിതത്വത്തിലായതിന് ഉത്തരവാദിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാശപാത അനിശ്ചിതത്വത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് പദ്ധതി പൊളിച്ചു നീക്കണമെന്ന നിലപാട് സിപിഎം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വീഴ്ചയാണ് പദ്ധതി വൈകാന്‍ കാരണമെന്ന വിമര്‍ശനങ്ങളെ തള്ളുന്ന സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാവായ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതികൂട്ടിലാക്കുകയാണ്.

ആകാശപാത പൊളിച്ചു നീക്കണമെന്ന് പറയുമ്പോഴും പദ്ധതിക്കു പിന്നില്‍ അഴിമതി ഉണ്ടെന്ന പ്രചാരണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വം തയാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കേസിൽ കക്ഷിചേരുകയും ചെയ്തിരുന്നു. ഓണം കഴിഞ്ഞ് ഹർജി ഹൈക്കോടതി പരിഗണിക്കും