Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി :പ്രണയത്തിന് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നവരുണ്ട്. ചിലരുടെ പ്രണയത്തില്‍ വീട്ടുകാരാകാം വില്ലന്‍ വേഷത്തില്‍ എത്തുന്നത്.മറ്റ് ചിലര്‍ക്ക് മതവും ജാതകവുമൊക്കെയാണ് പ്രശ്നമായി വരുന്നത്. അത്തരത്തില്‍ ജാതകം മൂലമുണ്ടായ പ്രശ്നം കാരണം, പ്രണയം സഫലമാകാന്‍ 20 വര്‍ഷത്തോളം കാത്തിരുന്ന രണ്ട് പേരുടെ കഥ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. ഹരിപ്പാട് ഡിപ്പോയുടെ അഭിമാനമായ താര, ഗിരി ആണ് വൈറല്‍ കപ്പിള്‍.

ഗിരിയും താരയും ഏതാനും നാളുകള്‍ക്ക് മുമ്ബേ തന്നെ കേരളക്കര വൈറലായ പ്രണയകഥയിലെ താരങ്ങളാണ്. നിലവില്‍ വിവാഹിതരായവര്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കൂടിയാണ്. ഇരുവരും ഒരു ബസ്സിലാണ് ജോലി ചെയ്യുന്നത്. ഈ ബസ് കെഎസ്‌ആര്‍ടിസി ബസ് മാത്രമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി 6 സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി സ്വിച്ചുകള്‍, പാട്ടുകേട്ട് യാത്ര ചെയ്യാന്‍ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് എയര്‍ ഫ്രഷ്നര്‍ കുട്ടികള്‍ക്ക് വിനോദത്തിനുള്ള പാവകള്‍, തുടങ്ങിയവയാണ് ഈ ബസിലുള്ളത്. സ്വന്തം വരുമാനത്തില്‍ നിന്നും പണം മുടക്കിയാണ് ഗിരീഷ് ബസ് ഇത്രത്തോളം മനോഹരം ആക്കിയത്.

ബസ് പോലെ തന്നെ വ്യത്യസ്തമാണ് ഇവരുടെ പ്രണയകഥയും. ഇവര്‍ വിവാഹിതരായത് അടുത്ത സമയത്ത് ആയിരുന്നു. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഗിരിക്ക് 26 വയസ്സും താരയ്ക്ക് 24 വയസ്സുള്ളപ്പോഴാണ് തമ്മില്‍ ആദ്യമായി കാണുന്നത്. പരിചയം പ്രണയമായി മാറി. വിവാഹത്തിന്റെ പടിവാതില്‍ വരെ എത്തിയിട്ടും ജാതകം ചേരുന്നില്ല കാരണത്താല്‍ അത് മുടങ്ങുകയായിരുന്നു. എന്നാല്‍, മറ്റു വിവാഹത്തിലേക്ക് രണ്ടുപേരും പോയില്ല.

മറ്റൊരാളെ വിവാഹം കഴിക്കാന്‍ രണ്ട് പേരും തയ്യാറായില്ല. വിവാഹം ഇല്ലാതെ പ്രണയം തുടരാമെന്ന് രണ്ടുപേരും തീരുമാനിച്ചു. അങ്ങനെ 20 വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ലോക്ക് ഡൗണ്‍ സമയത്താണ് ഇരുവരും വിവാഹിതരായത്. സിനിമയെ പോലും വെല്ലുന്ന ഒരു പ്രണയം ആയിരുന്നു ഇത്.